Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ipl

ഹി​റ്റ്‌​മാ​ൻ വീ​ണ്ടും മും​ബൈ​യു​ടെ നാ​യ​ക​നാ​യേ​ക്കും; ടീ​മി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു

മും​ബൈ: അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ണു മു​ന്നോ​ടി​യാ​യി മും​ബൈ ഇ​ന്ത്യ​ൻ​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് രോ​ഹി​ത് ശ​ർ​മ തി​രി​ച്ചെ​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ടീ​മി​ന് അ​ഞ്ച് ഐ​പി​എ​ൽ കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ച മു​ൻ നാ​യ​ക​ന് വീ​ണ്ടും നേ​തൃ​ത്വ​ച്ചു​മ​ത​ല ന​ൽ​കാ​ൻ മാ​നേ​ജ്‌​മെ​ന്‍റി​ന് താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

2024 സീ​സ​ണു മു​ന്നോ​ടി​യാ​യാ​ണ് രോ​ഹി​ത് ശ​ർ​മ​യ്ക്ക് പ​ക​രം ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ മും​ബൈ ഇ​ന്ത്യ​ൻ​സ് നാ​യ​ക​നാ​യി നി​യ​മി​ച്ച​ത്. എ​ന്നാ​ൽ ഹാ​ർ​ദി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2024ൽ ​ടീം പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 2025ൽ ​പ്ലേ​ഓ​ഫി​ലെ​ത്തി​യെ​ങ്കി​ലും 2020നു ​ശേ​ഷം ഫൈ​ന​ലി​ൽ ഇ​ടം നേ​ടാ​ൻ മും​ബൈ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല.

രോ​ഹി​ത്തി​നെ നാ​യ​ക​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഡ്ര​സിം​ഗ് റൂ​മി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളും ആ​രാ​ധ​ക​രു​ടെ അ​തൃ​പ്തി​യും ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളും ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ നാ​യ​ക​നെ വീ​ണ്ടും ചു​മ​ത​ല​യേ​ൽ​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന​ത്.

ഹാ​ർ​ദി​ക് പാ​ണ്ഡ്യ നാ​യ​ക​സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ങ്കി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ​യോ തി​ല​ക് വ​ർ​മ​യെ​യോ നാ​യ​ക​നാ​ക്കാ​നു​ള്ള സാ​ധ്യ​ത നേ​ര​ത്തേ ച​ർ​ച്ച​യാ​യി​രു​ന്നു. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ ടി20 ​ലോ​ക​ക​പ്പ് നേ​ടി​യ​തും തി​ല​ക് വ​ർ​മ​യെ ഇ​ന്ത്യ​ൻ ടി20 ​ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ച​തും ഇ​രു​വ​രെ​യും ഭാ​വി നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ 2027 സീ​സ​ണി​ൽ രോ​ഹി​ത്തി​ന്‍റെ പ​രി​ച​യ​സ​മ്പ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാ​നാ​ണ് ടീം ​മാ​നേ​ജ്‌​മെ​ന്‍റ് താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം രോ​ഹി​ത് ശ​ർ​മ​യു​ടെ തി​രി​ച്ചു​വ​ര​വി​നെ​ക്കു​റി​ച്ചോ നാ​യ​ക​മാ​റ്റ​ത്തെ​ക്കു​റി​ച്ചോ മും​ബൈ ഇ​ന്ത്യ​ൻ​സ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ല.

Sports

ഐപിഎല്‍ കിരീടം നിലനിര്‍ത്തി ആര്‍സിബി

അഹമ്മദാബാദ്: ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഇന്ന് നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ആര്‍സിബി കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: ഗുജറാത്ത് 20 ഓവറില്‍ 155-8, ബംഗളൂരു 18 ഓവറില്‍ 161-5.

വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ആര്‍സിബിയെ കിരീടത്തിലെത്തിച്ചത്. 42 പന്തില്‍ മൂന്ന് സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പെടെ 75 റണ്‍സുമായി കോഹ്‌ലി പുറത്താകാതെ നിന്നു.

ഓപ്പണറായ വെങ്കിടേഷ് അയ്യര്‍ 16 പന്തില്‍ 32 റണ്‍സും നേടി. രജത് പടിദാര്‍ 15 റണ്‍സും ടിം ഡേവിഡ് 24 റണ്‍സും നേടി. ജിതേഷ് ശര്‍മ പുറത്താകാതെ 11 റണ്‍സുമെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് വലിയ തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടുത്തിയത്. 37 പന്തില്‍ നാല് ഫോറുകളുടെ അകമ്പടിയോടെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ 50 റണ്‍സെടുത്തു.

നിഷാന്ത് സിന്ധു 18 പന്തില്‍ 20 റണ്‍സും നേടി. ഓപ്പണറുമാരായ സായി സുദര്‍ശനും (12 പന്തില്‍ 12) ശുഭ്മാന്‍ ഗിലും (എട്ട് പന്തില്‍ 10) പരാജയപ്പെട്ടപ്പോള്‍ ജോസ് ബട്ട്‌ലറും (23 പന്തില്‍ 19) നിരാശപ്പെടുത്തി.

രാഹുല്‍ തെവാട്ടിയ (7), ജേസണ്‍ ഹോള്‍ഡര്‍ (7), റാഷിദ് ഖാന്‍ (7) എന്നിവര്‍ക്കും തിളങ്ങാനായില്ല.

ബംഗളൂരുവിനായി റാസിഖ് സലാം ദാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭൂവന്വേശര്‍ കുമാറും ജോഷ് ഹസില്‍വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Sports

ഐ​പി​എ​ല്ലി​ല്‍ വി​രാ​ട് കോ​ഹ്‌ലിക്ക് മറ്റൊരു റിക്കാർഡുകൂടി

​ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി നാ​ല് സീ​സ​ണു​ക​ളി​ല്‍ 600ല്‍ ​കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടു​ന്ന ആ​ദ്യ ബാ​റ്റ​റാ​യി റ​ണ്‍​മെ​ഷീ​ന്‍ വി​രാ​ട് കോ​ഹ്‌ലി. ​

ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ​തി​രാ​യ ക്വാ​ളി​ഫ​യ​ര്‍ ഒ​ന്നി​ല്‍ 25 പ​ന്തി​ല്‍ 43 റ​ണ്‍​സ് നേ​ടി​യ​തോ​ടെ​യാ​ണ് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ​സ് ബം​ഗ​ളൂ​രു താ​ര​മാ​യ കോ​ഹ്‌ലി ​ഈ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്.

ആ​റാം ത​വ​ണ​യാ​ണ് കോ​ഹ്‌ലി ഐ​പി​എ​ല്ലി​ല്‍ 600 റ​ണ്‍​സ് മ​റി​ക​ട​ക്കു​ന്ന​ത്. ഈ ​സീ​സ​ണി​ല്‍ 15 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് 164.38 സ്‌​ട്രൈ​ക് റേ​റ്റും 50.00 ശ​രാ​ശ​രി​യി​ലു​മാ​യി കോ​ഹ്‌ലി ​അ​ടി​ച്ചെ​ടു​ത്ത​ത് 600 റ​ണ്‍​സ്. ഒ​രു െസ​ഞ്ചു​റി​യും നാ​ല് അ​ര്‍​ധ സെ​ഞ്ചു​റി​യു​മ​ട​ങ്ങു​ന്ന​താ​ണ് കോ​ഹ്‌ലി​യുെ​ട 2026 സീ​സ​ണ്‍.

പ്രാ​യം ക​ളി​ക്ക​ള​ത്തി​ന് പു​റ​ത്തു​നി​ര്‍​ത്തി യു​വ​ത്വം തു​ളു​മ്പു​ന്ന എ​ന​ര്‍​ജി​യു​മാ​യി മാ​ത്ര​മേ കോ​ഹ്‌ലി​യെ ഗ്രൗ​ണ്ടി​ല്‍ കാ​ണാ​റു​ള്ളൂ. 37 വ​യ​സും ആ​റ് മാ​സ​വും പി​ന്നി​ട്ട കോ​ഹ്‌ലി ​ക്രീ​സി​ല്‍ ത​ക​ര്‍​ത്ത​ടി​ക്കു​മ്പോ​ള്‍ അ​ര​ങ്ങേ​റ്റ​ത്തി​ലെ യൗ​വ​ന​ക്കാ​ര​ന്‍റെ അ​തേ എ​ന​ര്‍​ജി ഇ​ന്നും കാ​ണാം. ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ദേ​ശീ​യ ടീ​മി​ല്‍​നി​ന്നും വി​ര​മി​ച്ചെ​ങ്കി​ലും മ​റ്റ് താ​ര​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​ണ് കോ​ഹ്‌ലി; ​ഫി​റ്റ്‌​ന​സ് നി​ല​നി​ര്‍​ത്തു​ന്ന​തി​ലും സ്വ​യം മെ​ച്ച​പ്പെ​ടു​ന്ന​തി​ലും സ​മ്മ​ര്‍​ദ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തി​ലും.

റി​യ​ല്‍ റ​ണ്‍​മെ​ഷീ​ന്‍

ക​രി​യ​റി​ന്‍റെ അ​വ​സാ​ന കാ​ല​ത്തേ​ക്ക് നീ​ങ്ങു​മ്പോ​ഴും റ​ണ്‍​സ് നേ​ടു​ന്ന​തി​ല്‍ കോ​ഹ്‌ലി​യു​ടെ ദാ​ഹം ശ​മി​ച്ചി​ട്ടി​ല്ല. 33 മു​ത​ല്‍ 37 വ​യ​സു​വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഈ ​നേ​ട്ടം. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ലും മ​ധ്യ​ത്തി​ലു​മ​ല്ലെ​ന്ന​ത് ഈ ​നേ​ട്ട​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു.

2023 സീ​സ​ണി​ല്‍ 639 റ​ണ്‍​സ്, 2024ല്‍ 741, 2025​ല്‍ 657, 2026ല്‍ ​ഒ​രു മ​ത്സ​രം ബാ​ക്കി നി​ല്‍​ക്കേ 600 റ​ണ്‍​സ് എ​ന്ന​താ​ണ് കോ​ഹ്‌ലി​യു​ടെ ഐപിഎൽ റൺ വേട്ട. ഐ​പി​എ​ല്‍ ആ​ദ്യ സീ​സ​ണ്‍ മു​ത​ല്‍ ആ​ര്‍​സി​ബി​ക്കൊ​പ്പം നി​ന്ന കോ​ഹ്‌ലി ​ര​ണ്ടാം കി​രീ​ടം ല​ക്ഷ്യ​മി​ട്ട് 31ന് ​ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങും.

ക്രി​സ് ഗെ​യ്്‌‌ല്‍ (2011, 2012, 2013), ​ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ (2016, 2017, 2019), കെ.​എ​ല്‍. രാ​ഹു​ല്‍ (2020, 2021, 2022) എ​ന്നി​വ​രു​ടെ തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് സീ​സ​ണു​ക​ളി​ലെ 600+ സ്‌​കോ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് കോ​ഹ്‌ലി ​മ​റി​ക​ട​ന്ന​ത്.

Sports

ഐ​പി​എ​ൽ; ഇ​ന്ന് റോ​യ​ൽ പോ​രാ​ട്ടം

ഗു​വാ​ഹ​ത്തി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​ന്ന് റോ​യ​ൽ പോ​രാ​ട്ടം. ഈ ​സീ​സ​ണി​ൽ തോ​ൽ​വി അ​റി​യാ​ത്ത ടീ​മു​ക​ളെ​ന്ന റി​ക്കാ​ർ​ഡു​മാ​യി​ട്ടാ​ണ് രാ​ജ​സ്ഥാ​നും ബം​ഗ​ളൂ​രു​വും നേ​ർ​ക്കു​നേ​ർ പോ​രി​നി​റ​ങ്ങു​ന്ന​ത്.

വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്ക് ഗു​വാ​ഹ​ത്തി​യി​ലാ​ണ് മ​ത്സ​രം. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നേ​യും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​യും തോ​ൽ​പി​ച്ചാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു എ​ത്തു​ന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി, ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, ര​ജ​ത് പാ​ട്ടീ​ദാ​ർ, ജി​തേ​ഷ് ശ​ർ​മ്മ, ടിം ​ഡേ​വി​ഡ് എ​ന്നി​വ​രി​ലാ​ണ് ആ​ർ​സി​ബി​യു​ടെ പ്ര​തീ​ക്ഷ.

വൈ​ഭ​വ് സൂ​ര്യ​വം​ശി, ധ്രു​വ് ജു​റ​ൽ, റി​യാ​ൻ പ​രാ​ഗ്, ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ എ​ന്നി​വ​രാ​ണ് രാ​ജ​സ്ഥാ​ന്‍റെ ക​രു​ത്ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ രാ​ജ​സ്ഥാ​ന്‍ ഒ​ന്നാ​മ​തും ബം​ഗ​ളൂ​രു മൂ​ന്നാ​മ​തു​മാ​ണ്.

Sports

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ദയനീയ അവസ്ഥയിൽ; 22 മത്സരങ്ങളിൽ 14ലും പരാജയപ്പെട്ടു

പി​​​​ഴ​​​​വു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് പാ​​​​ഠ​​മു​​ൾ​​ക്കൊ​​ള്ളാ​​തെ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സ് ഇ​​​​ന്ത്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (ഐ​​​​പി​​​​എ​​​​ൽ) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 19-ാം സീ​​​​സ​​​​ണി​​​​ലും ദ​​യ​​നീ​​യ യാ​​​​ത്ര തു​​​​ട​​​​രു​​​​ന്നു. തോ​​​​ൽ​​​​വി​​​​യി​​​​ൽ​​​​നി​​​​ന്ന് മു​​​​ക്തി നേ​​​​ടാ​​​​നാ​​​​ൻ ചെ​​​​ന്നൈ​​​​ക്ക് ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. അ​​​​വ​​​​സാ​​​​ന 22 മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 14 തോ​​​​ൽ​​​​വി. ഋ​​​​തു​​​​രാ​​​​ജ് ഗെ​​​​യ്ക്‌​​വാ​​​​ദി​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​ൻ​​​​സി​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഏ​​​​ഴാം തോ​​​​ൽ​​​​വി.

ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ലെ വ​​​​ന്പ​​​​ൻ തി​​​​രി​​​​ച്ച​​​​ടി തി​​​​രു​​​​ത്താ​​​​ൻ വ​​​​ൻ​​​​തു​​​​ക​​​​യ്ക്ക് യു​​​​വ താ​​​​ര​​​​ങ്ങ​​​​ളെ സ്വ​​​​ന്ത​​​​മാ​​​​ക്കി. താ​​​​ര​​​​ങ്ങ​​​​ളെ ട്രാ​​​​ൻ​​​​സ്ഫ​​​​ർ ചെ​​​​യ്ത് വ​​​​ലി​​​​യ നേ​​​​ട്ട​​​​ത്തി​​​​ന് ശ്ര​​​​മി​​​​ച്ചെ​​ങ്കി​​ലും സ​​​​ർ​​​​വ​​​​തും പി​​​​ഴ​​​​ച്ചു. നി​​​​സാ​​​​ര തു​​​​ക​​​​യ്ക്ക് ടീ​​​​മി​​​​ലെ​​​​ത്തി​​​​ച്ച സർഫറാസ് ഖാ​​​​ൻ മാ​​​​ത്ര​​​​മാ​​​​ണ് 2026 ഐ​​പി​​എ​​ൽ സീ​​​​സ​​​​ണി​​​​ൽ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ൾ പി​​ന്നി​​ട്ട​​പ്പോ​​ൾ ടീ​​മി​​ന് ആ​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​ന്ന ഏ​​​​ക താ​​​​രം. ധോ​​​​ണി​​​​യി​​​​ല്ലാ​​​​തെ ഇ​​​​റ​​​​ങ്ങി​​​​യ ചെ​​​​ന്നൈ​​​​ക്ക് എ​​​​ല്ലാ മേ​​​​ഖ​​​​ല​​​​യി​​​​ലും താ​​​​ളം​​​​തെ​​​​റ്റി.

തോ​​​​ൽ​​​​വി​​​​യാ​​​​ണ് മു​​​​ഖ്യം!

അ​​ഞ്ച് ത​​വ​​ണ ഐ​​പി​​എ​​ൽ ചാ​​ന്പ്യ​​ന്മാ​​രാ​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ദ​​യ​​നീ​​യ​​ത 2026ലും ​​തു​​ട​​ർ​​ക്ക​​ഥ​​യാ​​ണെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ഐ​​പി​​എ​​ല്ലി​​ൽ അ​​​​വ​​​​സാ​​​​നം ക​​​​ളി​​​​ച്ച 22 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ 14ലും ​​​​പ​​​​രാ​​​​ജ​​​​യം രു​​​​ചി​​​​ച്ചു. റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന് എ​​തി​​രാ​​യ 43 റ​​ൺ​​സ് തോ​​ൽ​​വി, ഋ​​തു​​രാ​​ജ് ഗെ​​​​യ്ക്‌​​വാ​​ദി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലെ ഏ​​​​ഴാം പ​​രാ​​ജ​​യ​​മാ​​ണ്. ക്യാ​​​​പ്റ്റ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഗെ​​​​യ്ക്‌​​വാ​​​​ദി​​​​ന്‍റെ മി​​​​ക​​​​വി​​​​ൽ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു ക​​​​ഴി​​​​ഞ്ഞു. 2025 സീ​​സ​​ണി​​ൽ ഏ​​റ്റ​​വും പി​​ന്നി​​ലാ​​യി​​രു​​ന്ന സി​​എ​​സ്കെ, 2026 സീ​​സ​​ണി​​ലും അ​​തേ സ്ഥാ​​ന​​ത്തു​​ത​​ന്നെ.

സ​​​​ഞ്ജു എ​​​​വി​​​​ടെ?

ഇ​​​​ന്ത്യ​​​​യു​​​​ടെ ലോ​​​​ക​​​​ക​​​​പ്പ് ഹീ​​​​റോ സ​​​​ഞ്ജു സാം​​​​സ​​​​ണെതി​​​​രേ ആ​​​​രാ​​​​ധ​​​​കരോ​​​​ഷം ഉ​​​​യ​​​​രു​​​​ന്നു. ലോ​​​​ക​​​​ക​​​​പ്പി​​​​ലെ മി​​​​ന്നും പ്ര​​​​ക​​​​ട​​​​നം ഐ​​​​പി​​​​എ​​​​ല്ലി​​​​ലും തു​​​​ട​​​​രു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ തെ​​​​റ്റി​​​​യ​​​​ത് ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി. ഫോം ​​​​ക​​​​ണ്ടെ​​​​ത്താ​​​​നും പു​​​​തി​​​​യ ടീ​​​​മി​​​​നൊ​​​​പ്പം പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ടാ​​​​നും സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ മാ​​​​റിനി​​​​ൽ​​​​ക്കൂ എ​​​​ന്നാ​​​​ണ് ഒ​​​​രു വി​​​​ഭാ​​​​ഗം ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

ചെ​​ന്നൈ​​ക്കൊ​​പ്പ​​മു​​ള്ള ആ​​ദ്യ മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലും സ​​ഞ്ജു​​വി​​നു ര​​​​ണ്ട​​​​ക്കം ക​​​​ട​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന സ​​ഞ്ജു​​വി​​നെ 2026 സീ​​സ​​ണി​​നു മു​​ന്പ് ചെ​​ന്നൈ സ്വ​​ന്ത​​മാ​​ക്കി​​യ​​ത് ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ​​​​യെ​​​​യും സാം ​​​​ക​​​​റ​​​​നെ​​​​യും വി​​​​ട്ടു​​​​ന​​​​ൽ​​​​കി​​​​യാ​​​​ണ്. 6, 7, 9 എ​​ന്ന​​താ​​ണ് ഈ ​​ഐ​​പി​​എ​​ൽ സീ​​സ​​ണി​​ൽ സ​​ഞ്ജു​​വി​​ന്‍റെ പ്ര​​ക​​ട​​നം.

28.4 കോ​​​​ടി പാഴായോ..‍?

2026 ഐ​​പി​​എ​​ൽ താ​​ര ലേ​​​​ല​​​​ത്തി​​​​ൽ ചെ​​​​ന്നൈ വ​​​​രു​​​​ത്തി​​​​യ വ​​​​ലി​​​​യ പി​​​​ഴ​​​​വും ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു. ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ​​​​യ്ക്ക് പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യി എ​​​​ത്തി​​​​യ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ന്‍റെ 20കാ​​​​ര​​​​ൻ ഇ​​​​ടം കൈ​​​​യ​​​​ൻ സ്പി​​​​ന്ന​​​​ർ പ്ര​​​​ശാ​​​​ന്ത് വീ​​​​ർ ഇ​​​​തി​​​​ൽ ഒ​​​​ന്നാ​​​​മ​​​​നാ​​​​ണ്. ദേ​​​​ശീ​​​​യ ടീ​​​​മി​​​​ൽ ക​​​​ളി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത താ​​​​ര​​​​ത്തെ 14.2 കോ​​​​ടി​​​​ക്ക് ചെ​​​​ന്നൈ സ്വ​​​​ന്ത​​​​മാ​​​​ക്കി. ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കാ​​​​തി​​​​രു​​​​ന്ന താ​​​​ര​​​​ത്തി​​​​ന് പി​​​​ന്നീ​​​​ട് ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ത്തി​​​​ലും അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചു. എ​​​​ന്നാ​​​​ൽ, ഒ​​​​രു ഓ​​​​വ​​​​ർ പോ​​​​ലും പ​​​​ന്തെ​​​​റി​​​​യാ​​​​ൻ ഗെ​​​​യ്ക്‌​​വാ​​​​ദ് പ്ര​​​​ശാ​​​​ന്ത് വീ​​​​റിനെ ഏ​​​​ൽ​​​​പ്പി​​​​ച്ചി​​​​ല്ല. 49 റ​​​​ണ്‍​സാ​​​​ണ് താ​​​​ര​​​​ത്തി​​​​ന്‍റെ സ​​​​ന്പാ​​​​ദ്യം.

മ​​​​റ്റൊ​​​​രു നി​​​​ക്ഷേ​​​​പ പ​​​​രാ​​​​ജ​​​​യം വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ​​​​റാ​​​​യ കാ​​​​ർ​​​​ത്തി​​​​ക് ശ​​​​ർ​​​​മ​​​​യാ​​​​ണ്. 19കാ​​​​ര​​​​നെ 14.2 കോ​​​​ടി മു​​​​ട​​​​ക്കി​​​​യാ​​​​ണ് ചെ​​​​ന്നൈ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. 18 റ​​​​ണ്‍​സാ​​​​ണ് താ​​​​ര​​​​ത്തി​​​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള സ​​​​ന്പാ​​​​ദ്യം.

സർഫറാസ് @ 75 ല​​​​ക്ഷം

ര​​​​ണ്ട് യു​​​​വ താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ചെ​​​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് മു​​​​ട​​​​ക്കി​​​​യ വ​​​​ന്പ​​​​ൻ തു​​​​ക​​​​യ്ക്ക് ഫ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും 75 ല​​​​ക്ഷ​​ത്തി​​നു സ്വ​​ന്ത​​മാ​​ക്കി​​യ സ​​ർ​​ഫ​​റാ​​സ് ഖാ​​നാ​​ണ് ടീ​​മി​​ന്‍റെ നി​​ല​​വി​​ലെ ടോ​​പ് സ്കോ​​റ​​ർ. ലേ​​​​ല​​​​ത്തി​​​​ൽ ആ​​​​ദ്യം ആ​​​​രും സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ മു​​​​തി​​​​രാ​​​​തി​​​​രു​​​​ന്ന സർഫറാ​​​​സ് ഖാ​​​​ൻ ഒ​​​​രു അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യ​​​​ട​​​​ക്കം 99 റ​​ൺ​​സ് ഇ​​തു​​വ​​രെ നേ​​ടി. 202.04 ആ​​ണ് സ്ട്രൈ​​ക്ക് റേ​​റ്റ്.

Sports

ഐ​​പി​​എ​​ല്‍ ക​​ളി​​ക്കണം; നുവാൻ തു​​ഷാ​​ര കോ​​ട​​തി​​യി​​ല്‍

കൊ​​ളം​​ബോ: 2026 സീ​​സ​​ണ്‍ ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക​​ളി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ശ്രീ​​ല​​ങ്ക​​ന്‍ ഫാ​​സ്റ്റ് ബൗ​​ള​​ര്‍ നു​​വാ​​ന്‍ തു​​ഷാ​​ര കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു.

ശ്രീ​​ല​​ങ്ക ക്രി​​ക്ക​​റ്റ് (എ​​സ്എ​​ല്‍​സി) എ​​ന്‍​ഒ​​സി (നൊ ​​ഒ​​ബ്ജ​​ക്ഷ​​ന്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ്) ന​​ല്‍​കാ​​ത്ത​​തി​​നാ​​ലാ​​ണ് തു​​ഷാ​​ര​​യ്ക്ക് ഐ​​പി​​എ​​ല്ലി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​ത്. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു 1.60 കോ​​ടി രൂ​​പ​​യ്ക്ക് നു​​വാ​​ന്‍ തു​​ഷാ​​ര​​യെ നി​​ല​​നി​​ര്‍​ത്തി​​യി​​രു​​ന്നു.

ഫി​​റ്റ്‌​​ന​​സ് തെ​​ളി​​യി​​ക്കു​​ന്ന​​തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് തു​​ഷാ​​ര​​യ്ക്ക് എ​​ന്‍​ഒ​​സി ല​​ഭി​​ക്കാ​​തി​​രു​​ന്ന​​ത്.

എ​​ന്നാ​​ല്‍, ത​​ന്‍റെ ഫി​​റ്റ്‌​​ന​​സ് ഇ​​പ്പോ​​ള്‍ കു​​ഴ​​പ്പ​​മി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി ശ്രീ​​ല​​ങ്ക​​ന്‍ ക്രി​​ക്ക​​റ്റ് പ്ര​​സി​​ഡ​​ന്‍റ്, സെ​​ക്ര​​ട്ട​​റി, ട്ര​​ഷ​​റ​​ര്‍ എ​​ന്നി​​വ​​രെ പ്ര​​തി​​ക​​ളാ​​ക്കി​​യാ​​ണ് തു​​ഷാ​​ര കൊ​​ളം​​ബോ ജി​​ല്ലാ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കേ​​സ് ഒ​​മ്പ​​തി​​നു പ​​രി​​ഗ​​ണി​​ക്കും.

ഐ​​പി​​എ​​ല്ലി​​ല്‍ ആ​​കെ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ച നു​​വാ​​ന്‍ തു​​ഷാ​​ര ഒ​​മ്പ​​ത് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്.

Sports

ഐ​​പി​​എ​​ല്ലു​​മാ​​യി ബ​​ന്ധ​​മി​​ല്ല: കൈ​​യൊ​​ഴി​​ഞ്ഞ് ബി​​സി​​സി​​ഐ

ന്യൂ​​ഡ​​ൽ​​ഹി: ഇം​​ഗ്ല​​ണ്ടി​​ലെ ദ ​​ഹ​​ണ്ട്ര​​ഡ് ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ലെ​​ഗ് സ്പി​​ന്ന​​ർ അ​​ബ്രാ​​ർ അ​​ഹ​​മ്മ​​ദി​​നെ സ​​ണ്‍​റൈ​​സേ​​ഴ്സ് ലീ​​ഡ്സ് ടീ​​മി​​ലെ​​ടു​​ത്ത​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വാ​​ദ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ച്ച് ബി​​സി​​സി​​ഐ.

സ​​ണ്‍​റൈ​​സേ​​ഴ്സ് ലീ​​ഡ്സി​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​ൽ ബി​​സി​​സി​​ഐ​​ക്ക് ഇ​​ട​​പെ​​ടാ​​നാ​​കി​​ല്ല. ഇ​​ക്കാ​​ര്യം ഐ​​പി​​എ​​ല്ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​ത​​ല്ല. ഇ​​തൊ​​രു വി​​ദേ​​ശ ലീ​​ഗാ​​ണ്, അ​​തി​​നാ​​ൽ ബി​​സി​​സി​​ഐ​​യു​​ടെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന​​ത​​ല്ല.

ഫ്രാ​​ഞ്ചൈ​​സി ത​​ന്നെ​​യാ​​ണ് ഇ​​തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട​​തെ​​ന്നും ബി​​സി​​സി​​ഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് ശു​​ക്ല വ്യ​​ക്ത​​മാ​​ക്കി.

ഇ​​ന്ത്യ​​ൻ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടീം ​​പാ​​ക് താ​​ര​​ത്തെ സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നെ​​തി​​രേ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധം ഉ​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ബി​​സി​​സി​​ഐ​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

ട്വ​​ന്‍റി20 റാ​​ങ്കിം​​ഗി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള അ​​ബ്രാ​​ർ അ​​ഹ​​മ്മ​​ദി​​നെ ഏ​​ക​​ദേ​​ശം 2.35 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് (190,000 പൗ​​ണ്ട്) കാ​​വ്യ മാ​​ര​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ​​ണ്‍​റൈ​​സേ​​ഴ്സ് ലീ​​ഡ്സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

NRI

പാ​പം മ​നു​ഷ്യ​നെ ശൂ​ന്യ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്നു: ഡോ. ​ലീ​ന കെ. ​ചെ​റി​യാ​ൻ

ഹൂ​സ്റ്റ​ൺ: ദൈ​വം ത​ന്‍റെ ആ​ത്മാ​വി​നെ മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ലേ​ക്കു ഊ​തി​യ​പ്പോ​ൾ മ​നു​ഷ്യ​ന് ജീ​വ​ൻ ല​ഭി​ച്ചെ​ന്നും എ​ന്നാ​ൽ പാ​പം വ​ന്ന​പ്പോ​ൾ മ​നു​ഷ്യ​ൻ ആ​ത്മാ​വി​ൽ നി​ന്നും പി​ന്മാ​റി തു​ട​ങ്ങി​യെ​ന്നും ഡോ. ​ലീ​ന കെ. ​ചെ​റി​യാ​ൻ.

ആ​ത്മാ​വി​ല്ലാ​ത്ത ശ​രീ​രം ജീ​വി​ച്ചി​രി​പ്പി​ല്ലാ​ത്ത​തു​പോ​ലെ, ആ​ത്മീ​യ ബ​ന്ധം ന​ഷ്‌​ട​മാ​യ മ​നു​ഷ്യ​നും ശൂ​ന്യ​ത​യി​ലാ​യി. "ദൈ​വ​ത്തി​ന്‍റെ ആ​ത്മാ​വും മ​നു​ഷ്യ​ന്‍റെ ആ​ത്മീ​യാ​വ​സ്ഥ​യും' ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ അ​പ​ഗ്ര​ഥി​ച്ച് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലെെ​ൻ സം​ഘ​ടി​പ്പി​ച്ച 600-ാമ​ത് സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ സ​ന്ദേ​ശം സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ഡോ. ​ലീ​ന.

ന​മ്മു​ടെ ഹൃ​ദ​യം ദൈ​വ​ത്തി​ന്‍റെ ആ​ത്മാ​വി​നാ​യി തു​റ​ക്കാം. ന​മു​ക്കു​ള്ളി​ൽ ദാ​ഹം ഉ​ണ്ടാ​വ​ട്ടെ, പ്രാ​ർ​ഥ​ന​യി​ലൂ​ടെ, വി​ശ്വാ​സ​ജീ​വി​ത​ത്തി​ലൂ​ടെ, കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ നാം ​ആ​ത്മാ​വി​നാ​ൽ നി​റ​യ​ട്ടെ. ന​മ്മു​ടെ ഓ​രോ വാ​ക്കും പ്ര​വൃ​ത്തി​യും ദൈ​വ​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​നാ​യി​രി​ക്ക​ട്ടെ എ​ന്ന് ലീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ബ്ര​ഹാം കെ. ​ഇ​ഡി​ക്കു​ള​യു​ടെ (ഹൂ​സ്റ്റ​ൺ) പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഐ​പി​എ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വേ​ൽ ആ​മു​ഖ പ്ര​സം​ഗം ചെ​യ്തു. ക​ഴി​ഞ്ഞ 600 ആ​ഴ്ച​ക​ളി​ൽ മു​ട​ങ്ങാ​തെ പ്രാ​ർ​ഥ​ന ന​ട​ത്തു​വാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​ത് ദൈ​വീ​ക കൃ​പ ഒ​ന്ന് മാ​ത്ര​മാ​ണെ​ന്നു സി.​വി.​എ​സ് പ​റ​ഞ്ഞു.

ഐ​പി​എ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ൺ) മു​ഖ്യാ​തി​ഥി ഡോ. ​ലീ​ന കെ. ​ചെ​റി​യാ​നെ (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ, സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, കോ​ഴ​ഞ്ചേ​രി, ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. ജി​ജോ എം. ​ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ) പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ഗ്രേ​സി വ​ട്ട​ക്കു​ന്നേ​ൽ ഹൂ​സ്റ്റ​ൺ നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു. വ​ൽ​സ മാ​ത്യു (ഹൂ​സ്റ്റ​ൺ) മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ഡോ. ​ലീ​ന കെ. ​ചെ​റി​യാ​ൻ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

ഐ​പി​എ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​വാ​ര പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സം​ബ​ന്ധി​ച്ചി​രു​ന്നു​വെ​ന്നു കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എ. മാ​ത്യു പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും റ​വ. ജി​ജോ എം. ​ജേ​ക്ക​ബ് (ഹൂ​സ്റ്റ​ൺ) നി​ർ​വ​ഹി​ച്ചു. ഷി​ബു ജോ​ർ​ജ് (ഹൂ​സ്റ്റ​ൺ), ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു, ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ ടെ​ക്‌​നി​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു.

ഈ ​മാ​സം 18ന് ​ന​ട​ക്കു​ന്ന 601-ാമ​ത് സെ​ഷ​നി​ൽ റ​വ. ടി​റ്റി യോ​ഹ​ന്നാ​ൻ (വി​കാ​രി, ഫി​ലാ​ഡ​ൽ​ഫി​യ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പി​എ) മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

Latest News

Corehub Up